Skip to main content

Posts

Showing posts from November, 2017

ശബ്ദം നാമജപത്തിന് മാത്രം : ഭാഗം 1

അമ്മാ! ഒരു കഥ പറഞ്ഞു തരോ? കഥയോ? എന്താ മോനൂന് ഉറക്കം വരണില്യേ? കേട്ടാൽ ഉറക്കം വരണ കഥയല്ല അമ്മ. നല്ല കഥ വേണം. എന്നാ ഞാൻ ഒരു കഥ സൊല്ലട്ടുമാ? എന്ത് കഥയാ അച്ഛാ? വിക്രത്തിന്റെയും വേദയുടെയും കഥ. ആ നന്നാവും. കണ്ട തമിഴ് പടത്തിലെ ഗുണ്ടാ കഥയല്ലേ മക്കൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റീത്. കഥയൊക്കെ ഞാൻ പറഞ്ഞു കൊടുക്കാം. മോന് ഞാൻ പുരാണ കഥ പറഞ്ഞു തരാം. അമ്മൂമ്മ പറയണ പോലത്തെ കഥയാണോ? ശ്രീകൃഷ്ണന്റെ? ആ അതുപോലത്തെ. ഇന്ന് ശ്രീരാമന്റെ കഥ പറയാം. ആരാ അമ്മെ ശ്രീരാമൻ? വിഷ്ണു ഭഗവാന്റെ അവതാരം ആണ് മോനെ. അമ്മൂമ്മ പറഞ്ഞത് കൃഷ്ണൻ ആണ് വിഷ്ണുവിന്റെ അവതാരം ന്നാണല്ലോ. വിഷ്ണു ഭഗവാന് കുറെ അവതാരങ്ങൾ ഉണ്ട് മോനെ. ലോകത്ത് അനീതി കൂടുമ്പോൾ നീതി പുനഃസ്ഥാപിക്കാൻ ഭഗവാൻ അവതരിക്കും. ആഹാ. ജീസസ് വിഷ്ണുവിന്റെ അവതാരം ആണോ അമ്മെ? ഏഹ്! അല്ലടാ. യേശു വേറേ ഒരു ദൈവമാ. വേറെ ദൈവോ? അപ്പൊ എത്ര ദൈവങ്ങളുണ്ട്? കുറെ ഉണ്ട്. അതെന്തിനാ കുറെ ദൈവങ്ങൾ? നിനക്ക് കഥ കേൾക്കണോ? ഉം. എന്നാ മിണ്ടാണ്ടിരുന്ന് കേൾക്ക്. കഥയിൽ ചോദ്യമില്ല. അങ്ങനെ അവൻ മിണ്ടാതെ ഇരുന്ന് കഥ മുഴുവൻ കേട്ടു. അയോദ്ധ്യ ...