(ആദ്യ ഭാഗത്തിന് ഇതുമായി പ്രമേയത്തിലുള്ള സാമ്യമെ ഉളളൂ. വായിച്ചിട്ടില്ലെങ്കിൽ ലിങ്ക് താഴെ കുറിക്കുന്നു ശബ്ദം നാമജപത്തിന് മാത്രം : ഭാഗം 1 ) അയൺ മാൻറെ സ്യൂട്ട് ധരിച്ച് വണ്ടർ വുമണിന്റെ കൂടെ കോവളം ബീച്ചിൽ നല്ല പച്ച മലയാളത്തിൽ സംവദിച്ചിരുന്ന അയാളെ സ്വന്തം ഭാര്യയുടെ സ്വരം ആണ് യാഥാർഥ്യത്തിലേക്ക് ഉണർത്തിയത്. 'എന്ത് പറ്റി ? എന്താ ഇത്ര വെളുപ്പിന് ? ഇന്ന് ഞായറായ്ച്ച അല്ലെ?' സമയം 9 കഴിഞ്ഞിരിക്കുന്നു. 'ശരത് ഒന്ന് പെട്ടെന്ന് എഴുന്നേക്ക്. മോൾടെ പനി കൂടീന്നാ തോന്നണേ.' അയാൾ ഉണർന്നു. ഉറക്കത്തിന്റെ ഹാങ്ങോവർ ലവലേശം ഇല്ല. 'എഹ് നമ്മൾ ഇന്നലെ ചുക്ക് കാപ്പി ഒക്കെ കൊടുത്തതല്ലേ? കുറഞ്ഞില്ല?' 'ചുക്ക് കാപ്പി! ഞാൻ അപ്പഴേ പറഞ്ഞതാ ഒരു പാരസിറ്റമോൾ കൊടുക്കാന്ന്. നിങ്ങടെ ഒരു പ്രകൃതി ചികിത്സ.' 'അങ്ങനെ നമുക്ക് തോന്നണ പോലെ കൊടുക്കാൻ പറ്റില്ല ഈ ഇംഗ്ലീഷ് മരുന്ന്. ഒക്കേനും സൈഡ് ഇഫക്സ്റ്റാ. ഡോക്ടർ പറയണ പോലെ വേണം ചെയ്യാൻ.' 'എന്നാ വേഗം റെഡി ആവ്. അനൂപ് ഡോക്ടർ 11 മണി വരെ വീട്ടിൽ നോക്കും.' അയാൾ വേഗം റെഡി ആയി. അര മണിക്കൂറിനുള്ളിൽ അവർ മൂവരും ക...
My personal space where I scribble whatever funny thoughts come to my mind. Actually, that is not entirely true. A lot of random thoughts enter and leave my mind all the time and the blog contains only a largely drilled down and censored subset of them. Also, there are reviews of certain movies that have fascinated the viewer in me. I would say the time you spent here would not be regretted.