അത് എന്ത് കൊണ്ടായിരിക്കും?
ആക്ട് 1 :
നമുക്ക് ആ ജനൽ ഒന്ന് തുറന്ന് അപ്പുറത്തേക്ക് നോക്കാം. പാശ്ചാത്യനാട്ടിലേക്ക് നോക്കിയാൽ ദേ അവിടെ 65 കാരനായ ജെയിംസ് കാമറൂൺ എക്കാലത്തെയും ഹിറ്റ് ചിത്രമായ അവതാറിന്റെ സീക്വലുകൾ പ്ലാൻ ചെയ്യുന്നു.
73 വയസ്സുള്ള സ്റ്റീവൻ സ്പിൽബെർഗ് മികച്ച ചിത്രങ്ങളായ ബ്രിഡ്ജ് ഓഫ് സ്‌പൈസ് (2015), റെഡി പ്ലെയർ വൺ (2018) ഒക്കെ പുറത്തിറക്കിയത് ഈ ദശാബ്ദത്തിലാണ്.
ഐറിഷ് മാൻ സംവിധാനം ചെയ്യുമ്പോൾ മാർട്ടിൻ സ്കോർസെസെ യുടെ പ്രായം 75 കഴിഞ്ഞിരിക്കുന്നു.
ഈയിടെ ഇംഗ്ലീഷ് സംവിധായകനായ കെൻ ലോക് ഇന്റെ രണ്ടു പുതിയ ചിത്രങ്ങൾ കാണാൻ ഇടയായി. 2016 ഇൽ പുറത്തിറങ്ങിയ ഐ, ഡാനിയൽ ബ്ലേക്ക് എന്ന ചിത്രവും 2019 ഇൽ സോറി വി മിസ്സ്ഡ് യൂ എന്ന ചിത്രവും ഹൃദയസ്പർശിയായ രീതിയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്.
70 വയസ്സുള്ള സ്പാനിഷ് സംവിധായകൻ പെഡ്രോ അൽമൊഡോവർ, 60 വയസ്സുള്ള ഇറാനിയൻ സംവിധായകൻ മാജിദ് മജീദി, 59 എത്തിയ ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്, ഇവരൊക്കെ സാമൂഹിക പ്രസക്ത്തിയുള്ള, മേന്മയുള്ള ചിത്രങ്ങൾ ഇപ്പോഴും സംവിധാനം ചെയ്യുന്നു.
ആക്ട് 2:
ഇനി നമുക്ക് ജനൽ അടച്ച് അകത്തേക്ക് നോക്കാം.
എവിടെ ആണ് നമ്മുടെ മുതിർന്ന സംവിധായകർ! ഒരു കാലത്ത് മലയാളി സിനിമ പ്രേമികളുടെ പ്രിയങ്കരൻ ആയിരുന്ന കമലും രഞ്ജിത്തും ജോഷിയും ഷാജി കൈലാസും സിദ്ധിക്കും എല്ലാം ഇന്നും സിനിമ ചെയ്യുന്നുണ്ടെങ്കിലും അവരുടെ നല്ല കാലത്ത് ചെയ്ത സിനിമകളുടെ നിഴൽ പോലും ആകുന്നില്ല അവയൊന്നും. ഇന്നും ഒരു മേഘമൽഹാറോ പ്രാഞ്ചിയേട്ടനോ ന്യൂ ഡൽഹിയോ ആറാം തമ്പുരാനോ റാം ജി റാവുവോ ഒന്നും സംവിധാനം ചെയ്യാൻ അവർക്ക് കഴിയാത്തത് എന്ത് കൊണ്ടാകും.
ഇന്ത്യൻ പ്രണയകഥയും, ഞാൻ പ്രകാശനും ഒക്കെ ശ്രദ്ധിക്കപ്പെട്ടെങ്കിലും 80 കളിലെ സത്യൻ മാജിക്ക് ഒന്നും ഇന്നില്ല. എന്തിനു ഏറെ - മലയാള പാരലൽ സിനിമയുടെ മുഖമായ അടൂർ ഗോപാലകൃഷ്ണൻ വരെ നിറം മങ്ങിയിരിക്കുന്നു.
മലയാളത്തിൽ മാത്രമല്ല മറ്റു ഇന്ത്യൻ ഇൻഡസ്ട്രികളിലും ഇതൊക്കെ തന്നെ ആണ് അവസ്ഥ എന്ന് തോനുന്നു. എത്ര സീനിയർ സംവിധായകർ ഇന്നും തലപ്പത്തുണ്ട്? ഒരു അപവാദം എന്ന് പറയാൻ ആകുന്നത് മണി രത്‌നം ആയിരിക്കും.
നമ്മുടെ സംവിധായകർ കലഹരണപ്പെട്ടു പോകുന്നത് എന്തുകൊണ്ടായിരിക്കും?

Comments
Post a Comment